Wednesday, 26 December 2012

ചുവന്ന തെരു



കെട്ടഴിച്ചത് പാവാട ചരടിന്‍റെയല്ല 
ഒരു കെട്ട് പൊതി ചോറിന്റെയാണ്
അപ്പോള്‍ വിശപ്പിനും ചുവപ്പിനും 
കറുപ്പെന്ന ഒരേ നിറം

Sunday, 16 December 2012

നീ


നിറയെ മഷിയുള്ള
പേന കൊണ്ടെഴുതീട്ടും 
ഇന്നോളം തെളിയാത്ത 
വാക്കാണ്‌ നീ     

Friday, 14 December 2012

ക്ഷമ



രണ്ടക്ഷരം കൊണ്ട് നിന്‍റെ
കറകള്‍ മാഞ്ഞു പോവുമെങ്കില്‍ 
തിരിച്ചു തരേണ്ട -
നീ എടുത്തു കൊള്ളുക മുഴുവനായും    

Tuesday, 11 December 2012

ആഗോളം




 യുദ്ധവും സമാധാനവും 
പിറന്ന വന്‍നഗരം 
ഇവിടെയാണ്‌ -
ചെവിയ്ക്കും ചുണ്ടിനും ഇടയില്‍