Wednesday, 30 October 2013

-----ലിപി -----

"തലയിലെഴുത്തിന്റെ ലിപി  എന്താണു മാഷേ ?"
ക്ലാസ്സ്മുറിയിൽ  പണ്ടൊരു ശിഷ്യൻ
എന്നെ  ഇരുത്തിയ  ചോദ്യം ......
കഷണ്ടി  കരണ്ടു  തീർത്ത  തലയിൽ
എത്ര  അമർത്തി  തടവി  നോക്കീട്ടും
ഇന്നോളം  ഞാൻ  പഠിക്കാത്ത ലിപിയത് ...
കുഞ്ഞേ , നിന്റെ  ചോദ്യത്തിന്റെത്  ഉത്തരമില്ലാത്ത  ഭാഷയാണല്ലോ !!!

Tuesday, 29 October 2013

---കാന്താരി---
നീ തന്ന കണ്ണീരോളം
ആസ്വദിച്ചിട്ടില്ല
ഞാൻ പിന്നിന്നോളം
വേറൊരു രുചിയും .!!!

Tuesday, 22 October 2013

ഒറ്റവരിക്കവിതയുടെ സെമിത്തേരിയിൽ
ഒരു ശവമടക്കം കഴിഞ്ഞു മടങ്ങുമ്പോൾ
കളഞ്ഞു  കിട്ടിയതാണ്  ആരോ മറവു ചെയ്യാൻ  മറന്ന
ഈ  നാലുവരിക്കവിത ........

.