-----ലിപി -----
"തലയിലെഴുത്തിന്റെ ലിപി എന്താണു മാഷേ ?"
ക്ലാസ്സ്മുറിയിൽ പണ്ടൊരു ശിഷ്യൻ
എന്നെ ഇരുത്തിയ ചോദ്യം ......
കഷണ്ടി കരണ്ടു തീർത്ത തലയിൽ
എത്ര അമർത്തി തടവി നോക്കീട്ടും
ഇന്നോളം ഞാൻ പഠിക്കാത്ത ലിപിയത് ...
കുഞ്ഞേ , നിന്റെ ചോദ്യത്തിന്റെത് ഉത്തരമില്ലാത്ത ഭാഷയാണല്ലോ !!!
No comments:
Post a Comment